.
വത്തിക്കാന്‍ നഗരി, നവംബര്‍ 11: എല്ലാ പൗരന്മാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പിന്തുടരാനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്‌ട്രങ്ങളും ഉറപ്പാക്കണമെന്നു് റോമാ സഭയുടെ തലവന്‍ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഇതര മതങ്ങള്‍ക്കു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇസ്‌ലാമിക രാജ്യങ്ങളെ ഉദ്ദേശിച്ചാണു് പാപ്പയുടെ പരാമര്‍ശം. റോമന്‍ കത്തോലിക്കാ സഭ എല്ലാ മതങ്ങളെയും മാനിക്കുന്നു. പരസ്‌പര ബഹുമാനം നിലനിര്‍ത്താനും മതവിശ്വാസം സ്വതന്ത്രമായി പിന്തുടരാനും പറ്റാത്തിടത്തോളം കാലം മതാന്തരസംവാദം ഫലവത്താകുകയില്ലെന്നും പടിഞ്ഞാറിന്റെ പാത്രിയര്‍ക്കീസായ റോമാ പാപ്പ പറഞ്ഞു.
ഫോട്ടോ public domain വികിപീഠിയയില്‍നിന്നെടുത്തതു്