2006/10/07

ടി പി ഞാളിയത്തു് നിര്യാതനായി

തൃപ്പൂണിത്തുറ:
സോഷ്യലിസ്റ്റു് നേതാവും പത്രപ്രവര്‍ത്തകനും പ്രമുഖ യുക്തിവാദിയുമായ ടി.പി ഞാളിയത്തു് ( T P Njaliathu ടി പത്രോസ് ഞാളിയത്തു്) ഹൃദയാഘാതത്തെ തുടര്‍ന്നു് എഴുപത്തിരണ്ടാം വയസ്സില്‍ 2006 സെപ്തംബര്‍ 30 (൧൧൮൨കന്നി൧൪) ശനിയാഴ്ചരാത്രി വൈകി നിര്യാതനായി .അദ്ദഹത്തിന്‍റെ കണ്ണുകള്‍ കാഴ്ചയില്ലാത്തവര്‍ക്കും മൃതദേഹം മെഡിക്കല്‍ കോളജു് വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി
അദ്ദഹത്തിന്‍റെ ആഗ്രഹപ്രകാരം മക്കള്‍ സമര്‍പ്പിച്ചു.ഒക്ടോബര്‍ 1 (കന്നി ൧൫)-ആം തീയതി ഉച്ചയ്ക്കു് കളമശേരി മെഡിക്കല്‍ കോളജു് അധികൃതര്‍ മൃതദേഹം ഏറ്റു്വാങ്ങി.


കൊല്ക്കത്തയില്‍ നിന്നു് പ്രസിദ്ധീകരിച്ചിരുന്ന കേരള രശ്മി മാസികയുടെ പ്രസാധകനും പത്രാധിപനുമായിരുന്ന ഞാളിയത്തു്, ബംഗാള്‍ റാഷനലിസ്റ്റു് അസോസിയേഷന്‍റെ സ്ഥാപക അദ്ധ്യക്ഷനുമായിരുന്നു.

സമാജവാദി ജനപരിഷത്തു് ( Samajwadi Jana Parishat )സംസ്ഥാനസമിതി അംഗമായിരുന്ന ഞാളിയത്തിന്‍റ നിര്യാണത്തില്‍ ദേശീയസെക്രട്ടറി അഡ്വ.ജോഷി ജേക്കബ് ( Joshi Jacob ) അനുശോചിച്ചു.സംസ്ഥാനസമിതിയ്ക്കു് വേണ്ടി സംസ്ഥാന ഖജാന്‍ജി പുഷ്പചക്രം വച്ചു.

No comments:

Post a Comment