കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ പുതിയ ദേശീയ പ്രസിഡന്റായി വൈസ് പ്രസിഡന്റ് സുനിലിനെ(മദ്ധ്യ പ്രദേശ്) പശ്ചിമ ബംഗാളിലെ ജല്പായഗുഡിയില്‍ വൃശ്ചികം ൨൧,൨൨ (ഡി. 7,8)തീയതികളില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. കഴിഞ്ഞമാസം അന്തരിച്ച ജുഗല്‍ കിശോര്‍ റായിവീരനു് പകരമായാണു് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിരിയ്ക്കുന്നതു്. ജുഗല്‍ കിശോര്‍ റായിവീര്‍ രോഗബാധിതനായതിനായതിനെ തുടര്‍ന്നു് അവധിയില്‍ പ്രവേശിച്ചതു് മുതല്‍ സുനില്‍ താല്‍ക്കാലികപ്രസിഡന്റായി ചുമതലകള്‍ നിര്‍വഹിച്ചു്വരികയായിരുന്നു.
No comments:
Post a Comment