2019/05/31

രണ്ടാം മോദി സർക്കാർ സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു; 58 അംഗ മന്ത്രിസഭ



നവ ദില്ലി, 2019മെയ് 31--
ഇന്ത്യയുടെ പ്രധാനമന്ത്രിയായി ശ്രീ. നരേന്ദ്ര ദാമോദർദാസ് മോദിയെ രാഷ്ട്രപതി 2019 മെയ് 30നു് നിയോഗിച്ചു. തുടർന്നു് പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം 24 ക്യാബിനറ്റ് മന്ത്രിമാരും 9 സ്വതന്ത ചുമതലയുള്ളവരായ സഹമന്ത്രിമാരും 24 സ്വതന്ത ചുമതലയില്ലാത്ത സഹമന്ത്രിമാരും അടക്കം കേന്ദ്ര മന്ത്രിസഭാംഗങ്ങളായി 57 പേരെയും രാഷ്ട്രപതി നിയോഗിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ഇവർക്കു് സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം കേന്ദ്രമന്ത്രിസഭാ അംഗങ്ങൾക്ക് രാഷ്ട്രപതി താഴെപ്പറയും പ്രകാരം വകുപ്പുകൾ വിഭജിച്ചു നൽകി.

ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി കൂടാതെ പേഴ്സണൽ, പൊതുആവലാതികളും പെൻഷനുകളും ആണവോർജ്ജവകുപ്പ് ബഹിരാകാശവകുപ്പ് പ്രധാനപ്പെട്ട എല്ലാ നയപരമായവിഷയങ്ങളും ഒരുമന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാവകുപ്പുകളും.
ക്യാബിനറ്റ് മന്ത്രിമാർ
1. ശ്രീ. രാജ്നാഥ് സിംഗ് രാജ്യരക്ഷ.
2. ശ്രീ. അമിത് ഷാ ആഭ്യന്തരകാര്യം
3. ശ്രീ. നിതിൻ ജയറാം ഗഡ്കരി റോഡ് ഗതാഗതവും, ഹൈവേകളും ; &സൂക്ഷ്മ, ചെറുകിട - ഇടത്തരം സംരംഭങ്ങൾ
4. ശ്രീ. ഡി.വി. സദാനന്ദ ഗൗഡ രാസവസ്തുക്കളും, വളങ്ങളും
5. ശ്രീമതി. നിർമ്മലാ സീതാരാമൻ ധനകാര്യം, കോർപറേറ്റ്കാര്യം
6. ശ്രീ. റാംവിലാസ് പാസ്വാൻ ഉപഭോക്തൃകാര്യങ്ങൾ, ഭക്ഷ്യവും, പൊതുവിതരണവും
7. ശ്രീ. നരേന്ദ്ര സിങ് തോമർ കൃഷിയും, കർഷകക്ഷേമവും ; ഗ്രാമവികസനം, പഞ്ചായത്തീരാജ്.
8. ശ്രീ. രവിശങ്കർ പ്രസാദ് നിയമവും, നീതിന്യായവും ;വാർത്താവിനിമയം, ഇലക്ട്രോണിക്സും, വിവരസാങ്കേതികവിദ്യയും.
9. ശ്രീമതി. ഹർസിമ്രത് കൗർ ബാദൽ ഭക്ഷ്യസംസ്‌കരണ വ്യവസായങ്ങൾ
10. ശ്രീ. താവർ ചന്ദ് ഗെഹ്ലോട്ട് സാമൂഹിക നീതിയും, ശാക്തീകരണവും
11. ഡോ. സുബ്രഹ്മണ്യം ജയശങ്കർ വിദേശകാര്യം
12. ശ്രീ. രമേശ് പൊഖ്രിയാൽ നിഷാങ്ക് മനുഷ്യവിഭവവികസനം
13. ശ്രീ. അർജ്ജുൻ മുണ്ട ഗിരിവർഗ്ഗ കാര്യങ്ങൾ
14. ശ്രീമതി. സ്മൃതി സുബിൻ ഇറാനി വനിതാശിശുവികസനവും, ടെക്സ്‌റ്റൈയിൽസും
15. ഡോ. ഹർഷ് വർദ്ധൻ ആരോഗ്യവും, കുടുംബക്ഷേമവും ശാസ്ത്രവും , സാങ്കേതികവിദ്യയും ഭൗമശാസ്ത്രവും
16. ശ്രീ. പ്രകാശ് ജാവദേക്കർ പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം &വാർത്താവിതരണവും പ്രക്ഷേപണവും.
17. ശ്രീ. പീയുഷ് ഗോയൽ റെയിൽവേ ; വാണിജ്യവും, വ്യവസായവും
18. ശ്രീ. ധർമ്മേന്ദ്ര പ്രധാൻ പെട്രോളിയവും, പ്രകൃതിവാതകവും ഉരുക്കും
19. ശ്രീ. മുഖ്താർ അബ്ബാസ് നഖ്വി ന്യൂനപക്ഷ കാര്യം
20. ശ്രീ. പ്രഹ്ളാദ് ജോഷി പാർലമെന്ററി കാര്യം, കൽക്കരി, ഖനി
21. ഡോ. മഹേന്ദ്രനാഥ് പാണ്ഡെ നൈപുണ്യവികസനവും, സംരംഭകത്വവും
22. ശ്രീ. അരവിന്ദ് ഗൺപത് സാവന്ത് ഖനവ്യവസായങ്ങളും പൊതുസംരംഭങ്ങളും
23. ശ്രീ. ഗിരിരാജ് സിംഗ് മൃഗസംരക്ഷണം, ക്ഷീരോൽപാദനവും ഫിഷറീസും
24. ശ്രീ. ഗജേന്ദ്ര ഷെഖാവത്ത് ജലശക്തി


സഹമന്ത്രിമാർ - (സ്വതന്ത്ര ചുമതല)
1. ശ്രീ. സന്തോഷ് കുമാർ ഗംഗ്വാർ തൊഴിലുംഉദ്യോഗവും
2. റാവുഇന്ദർ ജിത്ത് സിംഗ് സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നടത്തിപ്പും, ആസൂത്രണവും
3. ശ്രീ. ശ്രീപദ് യസ്സോ നായിക് ആയുഷ് മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതലയും പ്രതിരോധ മന്ത്രാലയത്തിൽസഹമന്ത്രിയും
4. ഡോ. ജിതേന്ദ്ര സിംഗ് വടക്ക് - കിഴക്കൻ മേഖലാവികസന മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതല. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി, പേഴ്സണൽ, പൊതുആവലാതികളും പെൻഷനുകളും മന്ത്രാലയം. ആണവോർജ്ജവകുപ്പ് ബഹിരാകാശ വകുപ്പ് എന്നിവയുടെ സഹമന്ത്രി
5. ശ്രീ. കിരൺ റിജിജു യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന്റെസ്വതന്ത്ര ചുമതല. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ സഹമന്ത്രി
6. ശ്രീ. പ്രഹളാദ് സിംഗ് പട്ടേൽ സാംസ്‌കാരികം, വിനോദസഞ്ചാരം
7. ശ്രീ. രാജ്കുമാർസിംഗ് ഊർജ്ജം, നവ പുനരുപയോഗ ഊർജ്ജം നൈപുണ്യവികസവും, സംരംഭകത്വവും
8. ശ്രീ. ഹർദ്ദീപ് സിംഗ് പുരി ഭവന നിർമ്മാണവും, നഗരകാര്യവും സിവിൽ വ്യോമയാനം വാണിജ്യവും, വ്യവസായവും
9. ശ്രീ. മൻസുഖ് എൽ. മാണ്ഡവ്യ ഷിപ്പിംഗ്, രാസവസ്തുക്കളുംവളങ്ങളും


സഹമന്ത്രിമാർ

1. ശ്രീ. ഫഗൻസിംഗ് കുലസ്തെ ഉരുക്ക് മന്ത്രാലയം
2. ശ്രീ. അശ്വിനി കുമാർ ചൗബെ ആരോഗ്യകുടുംബക്ഷേമമന്ത്രാലയം
3. ശ്രീ. അർജ്ജുൻ റാം മേഘവാൾ പാർലമെന്ററികാര്യ മന്ത്രാലയം ഖനവ്യവസായങ്ങളും, പൊതുസംരംഭങ്ങളും മന്ത്രാലയം
4. ജനറൽ (റിട്ട.) വി.കെ. സിംഹ് റോഡ്ഗതാഗതഹൈവേ മന്ത്രാലയം
5. ശ്രീ. കൃഷൻ പാൽ സാമൂഹ്യ നീതിശാക്തീകരണ മന്ത്രാലയം
6. ശ്രീ. ദാൻവെ റാവുസാഹബ് ദാദാ റാവു ഉപഭോക്തൃകാര്യങ്ങൾ, ഭക്ഷ്യവും പൊതുവിതരണവും മന്ത്രാലയം
7. ശ്രീ. ജി. കിഷൻ റെഡ്ഡി ആഭ്യന്തരകാര്യ മന്ത്രാലയം
8. ശ്രീ. പർഷോത്തം രുപാല കൃഷിയും, കർഷകക്ഷേമവും
9. ശ്രീ. രാംദാസ് അഠാവലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
10. സാധ്വി നിരഞ്ജൻ ജ്യോതി ഗ്രാമവികസന മന്ത്രാലയം
11. ശ്രീ. ബാബുൽ സുപ്രിയോ പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം
12. ശ്രീ. സഞ്ജീവ് കുമാർ ബല്യാൻ മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ് മന്ത്രാലയം
13. ശ്രീ. ധോത്രെ സഞ്ജയ് ശ്യാംറാവു മനുഷ്യവിഭവശേഷി വികസനം, വാർത്താവിനിമയം, ഇലക്ട്രോണിക്സും, വിവരസാങ്കേതിക വിദ്യയും
14. ശ്രീ. അനുരാഗ് സിംഹ് ഠാക്കൂർ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രാലയം
15. ശ്രീ. അങ്കടി സുരേഷ് ചന്നബാസപ്പ റെയിൽവേ മന്ത്രാലയം
16. ശ്രീ. നിത്യാനന്ദ് റായ് ആഭ്യന്തരകാര്യം
17. ശ്രീ. രത്തൻ ലാൽകട്ടാരിയ ജലശക്തി, സാമൂഹ്യനീതിയും ശാക്തീകരണവും
18. ശ്രീ. വി. മുരളീധരൻ വിദേശകാര്യം, പാർലമെന്ററികാര്യം
19. ശ്രീമതി. രേണുക സിംഗ് സരുദ ഗിരിവർഗ്ഗകാര്യ മന്ത്രാലയം
20. ശ്രീ. സോം പ്രകാശ് വാണിജ്യ, വ്യവസായ മന്ത്രാലയം
21. ശ്രീ. രാമേശ്വർതെലി ഭക്ഷ്യ സംസ്‌കരണവ്യവസായങ്ങൾ
22. ശ്രീ. പ്രതാപ് ചന്ദ്ര സാരംഗി സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾ മൃഗസംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ്
23. ശ്രീ. കൈലാഷ് ചൗധരി കൃഷി, കർഷകക്ഷേമ മന്ത്രാലയം
24. കുമാരി. ദേബശ്രീ ചൗധരി വനിതാശിശുവികസന മന്ത്രാലയം

**************************

President's Secretariat
PRESS COMMUNIQUE
Posted On: 31 MAY 2019 12:59PM by PIB Delhi
The President of India, as advised by the Prime Minister, has directed the allocation of portfolios among the following members of the Union Council of Ministers:-



Shri Narendra Modi
Prime Minister and also in-charge of:

Ministry of Personnel, Public Grievances and Pensions;

Department of Atomic Energy;

Department of Space; and

All important policy issues; and

All other portfolios not allocated to any Minister.



Cabinet Ministers

1.Shri Raj Nath Singh
Minister of Defence.

2.Shri Amit Shah
Minister of Home Affairs.

3. Shri Nitin Jairam Gadkari
Minister of Road Transport and Highways; and

Minister of Micro, Small and Medium Enterprises.

4.Shri D.V. Sadananda Gowda

Minister of Chemicals and Fertilizers.

5.Smt. Nirmala Sitharaman

Minister of Finance; and

Minister of Corporate Affairs.

6.Shri Ramvilas Paswan

Minister of Consumer Affairs, Food and Public Distribution.

7.Shri Narendra Singh Tomar

Minister of Agriculture and Farmers Welfare;

Minister of Rural Development; and

Minister of Panchayati Raj.

8.Shri Ravi Shankar Prasad

Minister of Law and Justice;

Minister of Communications; and

Minister of Electronics and Information Technology.

9.Smt. Harsimrat Kaur Badal

Minister of Food Processing Industries.

10.Shri Thaawar Chand Gehlot

Minister of Social Justice and Empowerment.

11.Dr. Subrahmanyam Jaishankar

Minister of External Affairs.

12.Shri Ramesh Pokhriyal ‘Nishank’

Minister of Human Resource Development.

13.Shri Arjun Munda

Minister of Tribal Affairs.

14.Smt. Smriti Zubin Irani

Minister of Women and Child Development; and Minister of Textiles.

15.Dr. Harsh Vardhan

Minister of Health and Family Welfare;

Minister of Science and Technology; and

Minister of Earth Sciences.

16.Shri Prakash Javadekar

Minister of Environment, Forest and Climate Change; and

Minister of Information and Broadcasting.

17.Shri Piyush Goyal

Minister of Railways; and

Minister of Commerce and Industry.

18.Shri Dharmendra Pradhan

Minister of Petroleum and Natural Gas; and

Minister of Steel.

19.Shri Mukhtar Abbas Naqvi

Minister of Minority Affairs.

20.Shri Pralhad Joshi

Minister of Parliamentary Affairs;

Minister of Coal; and

Minister of Mines.

21.Dr. Mahendra Nath Pandey

Minister of Skill Development and Entrepreneurship.

22.Shri Arvind Ganpat Sawant

Minister of Heavy Industries and Public Enterprise.

23.Shri Giriraj Singh

Minister of Animal Husbandry, Dairying and Fisheries.

24.Shri Gajendra Singh Shekhawat

Minister of Jal Shakti.


Ministers of State (Independent Charge)

1.Shri Santosh Kumar Gangwar

Minister of State (Independent Charge) of the Ministry of Labour and Employment.

2.Rao Inderjit Singh

Minister of State (Independent Charge) of the Ministry of Statistics and Programme Implementation; and

Minister of State (Independent Charge) of the Ministry of Planning.

3.Shri Shripad Yesso Naik

Minister of State (Independent Charge) of the Ministry of Ayurveda, Yoga and Naturopathy, Unani, Siddha and Homoeopathy (AYUSH); and

Minister of State in the Ministry of Defence.

4. Dr. Jitendra Singh

Minister of State (Independent Charge) of the Ministry of Development of North Eastern Region;

Minister of State in the Prime Minister’s Office;

Minister of State in the Ministry of Personnel, Public Grievances and Pensions;

Minister of State in the Department of Atomic Energy; and

Minister of State in the Department of Space.

5.Shri Kiren Rijiju

Minister of State (Independent Charge) of the Ministry of Youth Affairs and Sports; and

Minister of State in the Ministry of Minority Affairs.

6.Shri Prahalad Singh Patel

Minister of State (Independent Charge) of the Ministry of Culture; and

Minister of State (Independent Charge) of the Ministry of Tourism.

7.Shri Raj Kumar Singh

Minister of State (Independent Charge) of the Ministry of Power;

Minister of State (Independent Charge) of the Ministry of New and Renewable Energy; and

Minister of State in the Ministry of Skill Development and Entrepreneurship.

8.Shri Hardeep Singh Puri

Minister of State (Independent Charge) of the Ministry of Housing and Urban Affairs;

Minister of State (Independent Charge) of the Ministry of Civil Aviation; and

Minister of State in the Ministry of Commerce and Industry.

9.Shri Mansukh L. Mandaviya

Minister of State (Independent Charge) of the Ministry of Shipping; and

Minister of State in the Ministry of Chemicals and Fertilizers.



Ministers of State

1.Shri Faggansingh Kulaste

Minister of State in the Ministry of Steel.

2.Shri Ashwini Kumar Choubey

Minister of State in the Ministry of Health and Family Welfare.

3.Shri Arjun Ram Meghwal

Minister of State in the Ministry of Parliamentary Affairs; and

Minister of State in the Ministry of Heavy Industries and Public Enterprises.

4.General (Retd.) V. K. Singh

Minister of State in the Ministry of Road Transport and Highways.

5.Shri Krishan Pal

Minister of State in the Ministry of Social Justice and Empowerment.

6.Shri Danve Raosaheb Dadarao

Minister of State in the Ministry of Consumer Affairs, Food and Public Distribution.

7.Shri G. Kishan Reddy

Minister of State in the Ministry of Home Affairs.

8.Shri Parshottam Rupala

Minister of State in the Ministry of Agriculture and Farmers Welfare.

9.Shri Ramdas Athawale

Minister of State in the Ministry of Social Justice and Empowerment.

10. Sadhvi Niranjan Jyoti

Minister of State in the Ministry of Rural Development.

11.Shri Babul Supriyo

Minister of State in the Ministry of Environment, Forest and Climate Change.

12.Shri Sanjeev Kumar Balyan

Minister of State in the Ministry of Animal Husbandry, Dairying and Fisheries.

13.Shri Dhotre Sanjay Shamrao

Minister of State in the Ministry of Human Resource Development;

Minister of State in the Ministry of Communications; and

Minister of State in the Ministry of Electronics and Information Technology.

14.Shri Anurag Singh Thakur

Minister of State in the Ministry of Finance; and

Minister of State in the Ministry of Corporate Affairs.

15.Shri Angadi Suresh Channabasappa

Minister of State in the Ministry of Railways.

16.Shri Nityanand Rai

Minister of State in the Ministry of Home Affairs.

17.Shri Rattan Lal Kataria

Minister of State in the Ministry of Jal Shakti; and Minister of State in the Ministry of Social Justice and Empowerment.

18. Shri V. Muraleedharan

Minister of State in the Ministry of External Affairs; and Minister of State in the Ministry of Parliamentary Affairs.

19.Smt. Renuka Singh Saruta

Minister of State in the Ministry of Tribal Affairs.

20.Shri Som Parkash

Minister of State in the Ministry of Commerce and Industry.

21.Shri Rameswar Teli

Minister of State in the Ministry of Food Processing Industries.

22.Shri Pratap Chandra Sarangi

Minister of State in the Ministry of Micro, Small and Medium Enterprises; and Minister of State in the Ministry of Animal Husbandry, Dairying and Fisheries.

23.Shri Kailash Choudhary

Minister of State in the Ministry of Agriculture and Farmers Welfare.

24.Sushri Debasree Chaudhuri

Minister of State in the Ministry of Women and Child Development.



*****

AKT/KP



(Release ID: 1572883)



http://pib.nic.in/PressReleseDetail.aspx?PRID=1572883

 Hindi
प्रेस विज्ञप्ति
प्रधानमंत्री श्री नरेन्‍द्र मोदी की सलाह पर राष्‍ट्रपति श्री रामनाथ कोविन्‍द ने केन्‍द्रीय मंत्रिपरिषद के निम्‍नलिखित सदस्‍यों के बीच विभागों के बंटवारे का निर्देश दिया है :-

श्री नरेन्‍द्र मोदी

प्रधानमंत्री

कार्मिक, जन शिकायत और पेंशन मंत्रालय,

परमाण ऊर्जा विभाग, अंतरिक्ष विभाग।

सभी महत्‍वपूर्ण नीतिगत मुद्दे तथा वे सभी विभाग, जो किसी मंत्री को आवंटित नहीं किए गए हैं।



कैबिनेट मंत्री

1.श्री राजनाथ सिंह
रक्षा मंत्री

2.श्री अमित शाह

गृह मंत्री

3.श्री नितिन जयराम गडकरी

सड़क परिवहन एवं राजमार्ग और

सूक्ष्‍म, लघु और मध्‍यम उद्यम मंत्री

4.श्री डी.वी. सदानंद गौड़ा

रसायन एवं उर्वरक मंत्री

5.श्रीमती निर्मला सीतारमन

वित्‍त मंत्री और कॉरपोरेट कार्य मंत्री

6.श्री रामविलास पासवान

उपभोक्‍ता कार्य, खाद्य और सार्वजनिक वितरण मंत्री

7.श्री नरेन्‍द्र सिंह तोमर

कृषि एवं किसान कल्‍याण मंत्री;

ग्रामीण विकास मंत्री और पंचायती राज मंत्री

8.श्री रविशंकर प्रसाद

कानून एवं न्‍याय; संचार; इलेक्‍ट्रॉनिक्‍स एवं सूचना प्रौद्योगिकी मंत्री

9.श्रीमती हरसिमरत कौर बादल

खाद्य प्रसंस्‍करण उद्योग मंत्री

10.श्री थावर चंद गेहलोत

सामाजिक न्‍याय एवं अधिकारिता मंत्री

11.डॉ. सुब्रह्मण्‍यम जयशंकर

विदेश मंत्री

12.श्री रमेश पोखरियाल ‘निशंक’

मानव संसाधन विकास मंत्री

13.श्री अर्जुन मुंडा

जनजातीय कार्य मंत्री

14.श्रीमती स्‍मृति जुबिन ईरानी

महिला एव बाल विकास और वस्‍त्र मंत्री

15.डॉ. हर्षवर्धन

स्‍वास्‍थ्‍य एवं परिवार कल्‍याण;

विज्ञान एवं प्रौद्योगिकी और पृथ्‍वी विज्ञान मंत्री

16.श्री प्रकाश जावड़ेकर

पर्यावरण, वन एवं जलवायु परिवर्तन और सूचना एवं प्रसारण मंत्री

17.श्री पीयूष गोयल

रेल और वाणिज्‍य एवं उद्योग मंत्री

18.श्री धर्मेन्‍द्र प्रधान

पेट्रोलियम एवं प्राकृतिक गैस और इस्‍पात मंत्री

19.श्री मुख्‍तार अब्‍बास नकवी

अल्‍पसंख्‍यक कार्य मंत्री

20.श्री प्रहलाद जोशी

संसदीय कार्य, कोयला और खान मंत्री

21.डॉ. महेन्‍द्र नाथ पांडेय

कौशल विकास एवं उद्यमिता मंत्री

22.श्री अरविन्‍द गणपत सावंत

भारी उद्योग एवं सार्वजनिक उद्यम मंत्री

23.श्री गिरिराज सिंह

पशुपालन, दुग्‍ध उत्‍पादन एवं मत्‍स्‍यपालन मंत्री

24.श्री गजेन्‍द्र सिंह शेखावत

जल शक्ति मंत्री



राज्‍य मंत्री (स्‍वतंत्र प्रभार)

1.श्री संतोष कुमार गंगवार

श्रम एवं रोजगार मंत्रालय (स्‍वतंत्र प्रभार)

2.श्री राव इन्‍द्रजीत सिंह

सांख्यिकी और कार्यक्रम क्रियान्‍वयन मंत्रालय (स्‍वतंत्र प्रभार); और

आयोजना मंत्रालय (स्‍वतंत्र प्रभार)

3.श्री श्रीपद येसो नाइक

आयुर्वेद, योगा और नेचरोपैथी, यूनानी,सिद्धा और होम्‍योपैथी (आयुष) मंत्रालय (स्‍वतंत्र प्रभार); और

रक्षा मंत्रालय

4.डॉ. जितेन्‍द्र सिंह

पूर्वोत्‍तर क्षेत्र विकास राज्‍य मंत्री (स्‍वतंत्र प्रभार);

प्रधानमंत्री कार्यालय; कार्मिक, जन शिकायत और पेंशन मंत्रालय, परमाणु ऊर्जा विभाग और अंतरिक्ष विभाग

5.श्री किरेन रिजिजु

युवा मामले एवं खेल मंत्रालय और

अल्‍पसंख्‍यक कार्य मंत्रालय

6.श्री प्रह्लाद सिंह पटेल

संस्‍कृति मंत्रालय तथा पर्यटन मंत्रालय

7.श्री राजकुमार सिंह

विद्युत मंत्रालय, नवीन एवं नवीकरणीय ऊर्जा मंत्रालय और कौशल विकास एवं उद्यमिता मंत्रालय

8.श्री हरदीप सिंह पुरी

आवास एवं शहरी मामले मंत्रालय, नागर विमानन मंत्रालय, वाणिज्‍य एवं उद्योग मंत्रालय

9.श्री मनसुख मांडविया

जहाजरानी और रसायन एवं उर्वरक मंत्रालय



राज्‍य मंत्री

1.श्री फग्गनसिंह कुलस्ते

इस्‍पात मंत्रालय

2.श्री अश्विनी कुमार चौबे

स्‍वास्‍थ्‍य एवं परिवार कल्‍याण मंत्रालय

3.श्री अर्जुनराम मेघवाल

संसदीय कार्य मंत्रालय; और भारी उद्योग एवं सार्वजनिक उद्यम मंत्रालय

4.जनरल (सेवानिवृत्त) वी. के. सिंह

सड़क परिवहन और राजमार्ग मंत्रालय

5.श्री कृष्‍ण पाल गुर्जर

सामाजिक न्‍याय एवं अधिकारिता मंत्रालय

6.श्री दानवे रावसाहब दादाराव

उपभोक्‍ता मामले, खाद्य एवं सार्वजनिक वितरण मंत्रालय

7.श्री जी. किशन रेड्डी

गृह मंत्रालय

8.श्री पुरुषोत्तम रूपाला

कृषि एवं किसान कल्‍याण मंत्रालय

9.श्री रामदास अठावले

सामाजिक न्‍याय एवं अधिकारिता मंत्रालय

10.साध्वी निरंजन ज्योति

ग्रामीण विकास मंत्रालय

11.श्री बाबुल सुप्रियो

पर्यावरण, वन एवं जलवायु परिवर्तन मंत्रालय

12.श्री संजीव कुमार बालियान

पशुपालन, दुग्‍ध उत्‍पादन एवं मत्‍स्‍यपालन मंत्रालय

13.श्री धोत्रे संजय शामराव

मानव संसाधन विकास, संचार और

इलेक्‍ट्रॉनिक्‍स एवं सूचना प्रौद्योगिकी मंत्रालय

14.श्री अनुराग सिंह ठाकुर

वित्‍त और कॉरपोरेट कार्य मंत्रालय

15.श्री अंगड़ी सुरेश चन्नबसप्पा

रेल मंत्रालय

16.श्री नित्‍यानंद राय

गृह मंत्रालय

17.श्री रतन लाल कटारिया

जल शक्ति; सामाजिक न्‍याय एवं अधिकारिता मंत्रालय

18.श्री वी. मुरलीधरन

विदेश मंत्रालय; संसदीय कार्य मंत्रालय

19.श्रीमती रेणुका सिंह सरुता

जनजातीय कार्य मंत्रालय

20.श्री सोम प्रकाश

वाणिज्‍य एवं उद्योग मंत्रालय

21.श्री रामेश्‍वर तेली

खाद्य प्रसंस्‍करण उद्योग मंत्रालय

22.श्री प्रताप चंद्र सारंगी

सूक्ष्‍म, लघु और मध्‍यम उद्यम मंत्रालय;और पशुपालन, दुग्‍ध उत्‍पादन एवं मत्‍स्‍यपालन मंत्रालय

23.श्री कैलाश चौधरी

कृषि एवं किसान कल्‍याण मंत्रालय

24.श्रीमती देबाश्री चौधरी

महिला एवं बाल विकास मंत्रालय



*****

आर.के.मीणा/आरएनएम/एएम/एसकेएस/जीआरएस – 1333

(Release ID: 1572922)

2019/05/25

ലോകസഭാ കക്ഷിനില - 2019

GENERAL ELECTION TO LOK SABHA RESULT 2019


Updated at 08:10:02 pm On 05/24/2019 *



Party                                     Won

Aam Aadmi Party    1

All Jharkhand Students Union or AJSU PARTY   1

All India Anna Dravida Munnetra Kazhagam 1

All India Majlis-E-Ittehadul Muslimeen  2

All India Trinamool Congress 22

All India United Democratic Front  1

Apna Dal (Soneylal)   2

Bahujan Samaj Party 10

Bharatiya Janata Party   303

Biju Janata Dal 12

Communist Party of India    2

Communist Party of India (Marxist) 3

Dravida Munnetra Kazhagam 23

Indian National Congress 52

Indian Union Muslim League 3

Jammu & Kashmir National Conference 3

Janata Dal (Secular) 1

Janata Dal (United) 16

Jharkhand Mukti Morcha 1

Kerala Congress (M) 1

Lok Jan Shakti Party 6

Mizo National Front 1

Naga Peoples Front 1

National People's Party 1

Nationalist Congress Party 5

Nationalist Democratic Progressive Party 1

Rashtriya Loktantrik Party 1

Revolutionary Socialist Party 1

Samajwadi Party 5

Shiromani Akali Dal 2

Shivsena 18

Sikkim Krantikari Morcha 1

Telangana Rashtra Samithi 9

Telugu Desam 3

Viduthalai Chiruthaigal Katchi 1

Yuvajana Sramika Rythu Congress Party 22

Independent 4

Total 542

ഭാരത തെരഞ്ഞെടുപ്പ് കമ്മീഷൻ Election Commission of India

2019/04/22

കേരളസംസ്ഥാനത്തെ ലോകസഭാസ്ഥാനാർത്ഥികൾ - 2019




കാസർഗോഡ്

രാജ്‌മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്)
കെ.പി.സതീഷ്ചന്ദ്രൻ (സി.പി.എം).
രവീശതന്ത്രി കുണ്ടാർ (ബി.ജെ.പി.)
ബഷീർ ആലടി (ബി.എസ.്പി.)
ഗോവിന്ദൻ ബി. ആലിൻതാഴെ (സ്വതന്ത്രൻ)
കെ.നരേന്ദ്രകുമാർ (സ്വതന്ത്രൻ)
ആർ.കെ. രണദിവൻ (സ്വതന്ത്രൻ)
രമേശൻ ബന്തടുക്ക (സ്വതന്ത്രൻ)
സജി (സ്വതന്ത്രൻ)

കണ്ണൂർ

സി.കെ. പത്മനാഭൻ (ബി.ജെ.പി.)
പി.കെ. ശ്രീമതി (സി.പ.ിഎം.)
കെ. സുധാകരൻ (കോൺഗ്രസ്)
അഡ്വ. ആർ അപർണ
(എസ്.യു.സി.ഐ.-സി.)
കെ.കെ. അബ്ദുൾ ജബ്ബാർ
(എസ.്ഡി.പി.ഐ.)
കുര്യാക്കോസ് (സെക്കുലർ
ഡെമോക്രാറ്റിക് കോൺഗ്രസ്)
പ്രവീൺ അരീമ്പ്രാത്തൊടിയിൽ (സ്വതന്ത്രൻ)
രാധാമണി നാരായണകുമാർ (സ്വതന്ത്ര)
കെ. ശ്രീമതി (സ്വതന്ത്ര)
പി. ശ്രീമതി (സ്വതന്ത്ര)
കെ. സുധാകരൻ (സ്വതന്ത്രൻ)
കെ. സുധാകരൻ (സ്വതന്ത്രൻ)
സുധാകരൻ പി.കെ. (സ്വതന്ത്രൻ)

വടകര

പി. ജയരാജൻ (സിപിഎം),
കെ. മുരളീധരൻ (കോൺഗ്രസ്),
അഡ്വ. വി.കെ. സജീവൻ (ബി.ജെ.പി.)
എ.പി. ജതീഷ് (നാഷണൽ ലേബർ പാർട്ടി)
മുസ്തഫ കൊമ്മേരി (എസ്.ഡി.പി.ഐ.)
അഡ്വ.കെ. സുധാകരൻ (സി.പി.ഐ. എം.എൽ റെഡ്സ്റ്റാർ)
ആലുവ അനീഷ് (സ്വതന്ത്രൻ)
ജയരാജൻ പണ്ടാരപറമ്പിൽ (സ്വതന്ത്രൻ )
സി.ഒ.ടി. നസീർ (സ്വതന്ത്രൻ)
കെ. മുരളീധരൻ സാന്ദ്രം (സ്വതന്ത്രൻ )
കെ. മുരളീധരൻ കുറ്റിയിൽവീട് (സ്വതന്ത്രൻ )
സന്തോഷ്‌കുമാർ (സ്വതന്ത്രൻ )

വയനാട്

മുഹമ്മദ് പി.കെ. (ബിഎസ്പി)
രാഹുൽ ഗാന്ധി ( കോൺഗ്രസ്)
പി.പി. സുനീർ (സിപിഐ)
ഉഷ .കെ (സിപിഐ -(എംഎൽ) റെഡ്സ്റ്റാർ)
ജോൺ പി.പി.(സെക്യുലർ
ഡെമോക്രാറ്റിക് കോൺഗ്രസ്)
തുഷാർ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ്)
ബാബു മണി (എസ.്ഡി.പി.ഐ)
രാഘുൽ ഗാന്ധി കെ. (അഖില ഇന്ത്യ മക്കൾ കഴകം)
കെ.എം. ശിവപ്രസാദ് ഗാന്ധി
(ഇന്ത്യൻ ഗാന്ധിയൻ പാർട്ടി)
നറുകര ഗോപി (സ്വതന്ത്രൻ)
തൃശൂർ നസീർ (സ്വതന്ത്രൻ)
ഡോ. കെ. പദ്മരാജൻ (സ്വതന്ത്രൻ)
പ്രവീൺ. കെ.പി. (സ്വതന്ത്രൻ)
ബിജു കാക്കത്തോട് (സ്വതന്ത്രൻ)
മുജീബ് റഹ്മാൻ (സ്വതന്ത്രൻ)
രാഹുൽ ഗാന്ധി. കെ.ഇ. (സ്വതന്ത്രൻ)
അഡ്വ. ശ്രീജിത്ത് പി.ആർ. (സ്വതന്ത്രൻ)
ഷിജോ എം. വർഗീസ് (സ്വതന്ത്രൻ)
സിബി വയലിൽ (സ്വതന്ത്രൻ)
സെബാസ്റ്റ്യൻ വയനാട് (സ്വതന്ത്രൻ)

കോഴിക്കോട്

അഡ്വ. പ്രകാശ്ബാബു (ബിജെപി)
എ.പ്രദീപ്കുമാർ (സിപിഎം)
കെ.രഘു (ബഹുജൻ സമാജ് പാർട്ടി)
എം.കെ. രാഘവൻ (കോൺഗ്രസ്)
എ. ശേഖർ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ-കമ്മ്യൂണിസ്റ്റ്)
നുസ്രത്ത് ജഹാൻ (സ്വതന്ത്ര)
പ്രകാശ്ബാബു (സ്വതന്ത്രൻ )
വി.കെ. പ്രദീപ് (സ്വതന്ത്രൻ)
ഇ.ടി. പ്രദീപ്കുമാർ (സ്വതന്ത്രൻ),
എൻ. പ്രദീപൻ (സ്വതന്ത്രൻ )
എൻ. രാഘവൻ (സ്വതന്ത്രൻ)
പി. രാഘവൻ (സ്വതന്ത്രൻ)

മലപ്പുറം

വി.പി. സാനു (സിപിഎം)
പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)
ഉണ്ണികൃഷ്ണൻ (ബിജെപി)
അബ്ദുൾ മജീദ്. പി (എസ.്ഡി.പി.ഐ.)
അബ്ദു സലാം (സ്വതന്ത്രൻ)
പ്രവീൺ കുമാർ (ബഹുജൻ സമാജ് പാർട്ടി)
ഒ.എസ്. നിസാർ മേത്തർ (സ്വതന്ത്രൻ)
സാനു എൻ.കെ (സ്വതന്ത്രൻ)

പൊന്നാനി

പി.വി. അൻവർ പുത്തൻ വീട്ടിൽ (സ്വതന്ത്രൻ)
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)
വി.ടി. രമ (ബി.ജെ.പി)
അഡ്വ. കെ.സി. നസീർ (എസ്.ഡി.പി.ഐ)
അൻവർ പി.വി. ആലുംകുഴി (സ്വതന്ത്രൻ)
അൻവർ. പി.വി. റസീന മൻസിൽ (സ്വത.)
ബിന്ദു (സ്വതന്ത്ര)
മുഹമ്മദ് ബഷീർ കോഴിശേരി (സ്വത.)
മുഹമ്മദ് ബഷീർ നെച്ചിയൻ (സ്വത.)
മുഹമ്മദ് ബഷീർ മംഗലശേരി (സ്വത.)
സമീറ പി.എ (സ്വതന്ത്ര)
പൂന്തുറ സിറാജ് (സ്വതന്ത്രൻ)

പാലക്കാട്

എം.ബി. രാജേഷ് (എൽ.ഡി.എഫ്)
വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ്)
സി. കൃഷ്ണകുമാർ (ബി.ജെ.പി)
ഹരി അരുമ്പിൽ (ബി.എസ്.പി)
തുളസീധരൻ പള്ളിക്കൽ (എസ്.ഡി.പി.ഐ)
സി. ചന്ദ്രൻ (സ്വതന്ത്രൻ)
ബാലകൃഷ്ണൻ (സ്വതന്ത്രൻ)
രാജേഷ് പാലോളം (സ്വതന്ത്രൻ)
രാജേഷ് (സ്വതന്ത്രൻ)

ആലത്തൂർ

ഡോ. പി.കെ. ബിജു (എൽ.ഡി.എഫ്.)
രമ്യ ഹരിദാസ് (യു.ഡി.എഫ്)
ഡോ. ജയൻ സി. കുത്തന്നൂർ (ബി.എസ്.പി).
ടി.വി. ബാബു ( ബി.ഡി.ജെ.എസ്.)
കൃഷ്ണൻകുട്ടി കുനിശ്ശേരി (സ്വതന്ത്രൻ)
അഡ്വ. പ്രതീപ്കുമാർ പി.കെ. (സ്വതന്ത്രൻ)

തൃശൂർ

ടി.എൻ. പ്രതാപൻ (കോൺഗ്രസ്)
രാജാജി മാത്യു തോമസ് (സിപിഐ)
സുരേഷ്‌ഗോപി (എൻ.ഡി.എ)
ടി.സി. നിഖിൽ ( ബിഎസ്പി)
എൻ.ഡി.വേണു (സി.പി.ഐ. എം.എൽ റെഡ് സ്റ്റാർ)
കെ.പി. പ്രവീൺ ( സ്വതന്ത്രൻ )
സുവിത് ( സ്വതന്ത്രൻ )
സോനു ( സ്വതന്ത്രൻ )

ചാലക്കുടി

ഇന്നസെൻറ് (സിപിഎം)
എൻ. ജോൺസൺ (ബി.എസ.്പി)
ബെന്നി ബഹനാൻ (കോൺഗ്രസ്)
എ.എൻ. രാധാകൃഷ്ണൻ (ബി.ജെ.പി.)
ജോസ് തോമസ് (എം.സി.പി.ഐ.)
ടി.എ. മുജീബ് റഹ്മാൻ (പി.ഡി.പി.)
പി.പി. മൊയ്തീൻകുഞ്ഞ് (എസ.്ഡി.പി.ഐ.)
അഡ്വ. സുജ ആൻറണി (എസ.്യു.സി.െഎ.)
കെ.സി. ജോൺസൺ (സ്വതന്ത്രൻ)
നോബി അഗസ്റ്റ്യൻ (സ്വതന്ത്രൻ)
ഫ്രെഡി ജാക്‌സൺ പെരേര (സ്വതന്ത്രൻ)
എ.ആർ. സത്യദേവൻ (സ്വതന്ത്രൻ)
സുബ്രഹ്മണ്യൻ (സ്വതന്ത്രൻ).

എറണാകുളം

അൽഫോൻസ് കണ്ണന്താനം (ബിജെപി)
പി.എ. നിയമത്തുള്ള (ബിഎസ്പി)
പി. രാജീവ് (സിപിഎം)
ഹൈബി ഈഡൻ (കോൺഗ്രസ്)
അബ്ദുൾ ഖാദർ വാഴക്കാല
(സമാജ് വാദി ഫോർവേഡ് ബ്ലോക്ക്)
വി.എം. ഫൈസൽ (എസ്.ഡി.പി.ഐ.)
രാജീവ് നാഗൻ (അംബേദ്ക്കറേറ്റ്
പാർട്ടി ഓഫ് ഇന്ത്യ)
അഡ്വ. വിവേക് കെ. വിജയൻ
(രാഷ്ട്രീയ സമാജ് പക്ഷ)
ഷാജഹാൻ അബ്ദുൾ ഖാദർ
(സിപിഐ-മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്)
അശ്വതി രാജപ്പൻ (സ്വതന്ത്ര)
കുമാർ (സ്വതന്ത്രൻ)
ലൈല റഷീദ് (സ്വതന്ത്ര)
ശ്രീധരൻ (സ്വതന്ത്രൻ)

ഇടുക്കി

ഡീൻകുര്യാക്കോസ് (കോൺഗ്രസ് )
പി.ടി. ലിതേഷ് (ബിഎസ്പി)
ബിജു കൃഷ്ണൻ ( ബി.ഡി.ജെ.എസ്)
എം. സെൽവരാജ് (വിടുതലൈ ചിരുതൈകൾ)
ഗോമതി അഗസ്റ്റിൻ (സ്വതന്ത)
ജോയ്‌സ് ജോർജ് (എൽ.ഡ.ിഎഫ്. സ്വതന്ത്രൻ)
കെ.എ. ബേബി (സ്വതന്ത്രൻ)
റെജി ഞള്ളാനി (സ്വതന്ത്രൻ)

കോട്ടയം

ജിജോമോൻ ജോസഫ് (ബിഎസ്പി)
തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് - എം)
വി.എൻ. വാസവൻ (സിപിഎം)
പി.സി. തോമസ് (കേരള കോൺഗ്രസ്)
ഇ.വി. പ്രകാശ് (എസ്.യു.സി.ഐ. കമ്യൂണിസ്റ്റ്)
ഇഗ്‌നേഷ്യസ് ഇല്ലിമൂട്ടിൽ (സ്വതന്ത്രൻ)
തോമസ് ജെ. നിധീരി (സ്വതന്ത്രൻ)

ആലപ്പുഴ

അഡ്വ.എ.എം. ആരീഫ് (സിപിഎം)
അഡ്വ. പ്രശാന്ത് ഭീം (ബി.എസ.്പി)
ഡോ. കെ. എസ്. രാധാകൃഷ്ണൻ (ബിജെപി)
അഡ്വ. ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്)
എ. അഖിലേഷ് (അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)
ആർ. പാർഥസാരഥി വർമ (എസ.്യു.സി.ഐ.)
വർക്കല രാജ് (പി.ഡി.പി)
കെ.എസ്.ഷാൻ (എസ്.ഡി.പി.ഐ.)
താഹീർ (സ്വതന്ത്രൻ)
വയലാർ രാജീവൻ (സ്വതന്ത്രൻ)
സതീഷ് ഷേണായി (സ്വതന്ത്രൻ)
സന്തോഷ് തുറവൂർ (സ്വതന്ത്രൻ)

മാവേലിക്കര

കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്)
ചിറ്റയം ഗോപകുമാർ (സി.പിഐ.)
രാജഗോപാലൻ (ബി.എസ.്പി)
ബിമൽജി (എസ.്യു.സി.ഐ-സി)
തഴവ സഹദേവൻ (ബിഡിജെഎസ്)
അജയകുമാർ (സ്വതന്ത്രൻ)
ഡി. അജി (സ്വതന്ത്രൻ)
ഉഷ അശോകൻ (സ്വതന്ത്ര)
കെ.പി. കുട്ടൻ (സ്വതന്ത്രൻ)
ആർ. രാഘവൻ (സ്വതന്ത്രൻ)

പത്തനംതിട്ട

ആൻറോ ആൻറണി (കോൺഗ്രസ്)
വീണാ ജോർജ് (സിപിഎം)
കെ. സുരേന്ദ്രൻ (ബിജെപി)
ഷിബു പാറക്കടവിൽ (ബിഎസ്പി)
ജോസ് ജോർജ് (എപിഐ)
ബിനു ബേബി (എസ്യുസിഐ)
രതീഷ് ചൂരക്കോട് (സ്വതന്ത്രൻ)
വി. വീണ (സ്വതന്ത്ര)

കൊല്ലം

എൻ. കെ. പ്രേമചന്ദ്രൻ (ആർഎസ്പി)
കെ.എൻ. ബാലഗോപാൽ (സിപിഎം)
സാബു വർഗീസ് (ബി ജെപി)
ട്വിങ്കിൾ പ്രഭാകരൻ (എസ്യുസിഐ)
ടി. സജിമോൻ (സ്വതന്ത്രൻ)
ജയരാജൻ (സ്വതന്ത്രൻ)
എസ്. സുനി (സ്വതന്ത്രൻ)
ജെ ശ്രീകുമാർ (സ്വതന്ത്രൻ)
ജി നാഗരാജ് (സ്വതന്ത്രൻ)

ആറ്റിങ്ങൽ

അടൂർ പ്രകാശ് (കോൺഗ്രസ്)
ഡോ. എ. സമ്പത്ത് (സിപിഎം)
ശോഭാ സുരേന്ദ്രൻ (ബിജെപി)
വിപിൻ ലാൽ പാലോട് (ബിഎസ്പി)
അജ്മൽ ഇസ്മായിൽ (എസ്ഡിപിഐ)
ആറ്റിങ്ങൽ അജിത് കുമാർ (സ്വതന്ത്രൻ)
അനിത (സ്വതന്ത്ര)
ബി. ദേവദത്തൻ (സ്വതന്ത്രൻ)
പ്രകാശ് എസ്. കരിക്കാട്ടുവിള (സ്വതന്ത്രൻ)
പ്രകാശ് ജി. വീണാഭവൻ (സ്വതന്ത്രൻ)
മനോജ് എം. പൂവക്കാട് (സ്വതന്ത്രൻ)
മാഹീൻ തേവരുപാറ(സ്വതന്ത്രൻ)
കെ.ജി. മോഹനൻ (സ്വതന്ത്രൻ)
കെ. വിവേകാനന്ദൻ (സ്വതന്ത്രൻ)
ഷൈലജ നാവായിക്കുളം (സ്വതന്ത്ര)
സതീഷ് കുമാർ (സ്വതന്ത്രൻ)
സുനിൽ സോമൻ (സ്വതന്ത്രൻ)
ഇരിഞ്ചയം സുരേഷ് (സ്വതന്ത്രൻ)
പി. റാം സാഗർ (സ്വതന്ത്രൻ)

തിരുവനന്തപുരം

ഡോ. ശശി തരൂർ (കോൺഗ്രസ്)
സി. ദിവാകരൻ- (സിപിഐ)
കുമ്മനം രാജശേഖരൻ (ബിജെപി)
എസ്.കെ. കിരൺ കുമാർ (ബിഎസ്പി)
പന്തളം കേരള വർമ രാജ (പ്രവാസി നിവാസി പാർട്ടി)
എസ്. മിനി (സോഷ്യലിസ്റ്റ് യൂണിറ്റി
സെൻറർ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)
ക്രിസ്റ്റഫർ ഷാജു പാലിയോട് (സ്വതന്ത്രൻ)
ഗോപകുമാർ ഊരുപൊയ്ക (സ്വതന്ത്രൻ)
ജയിൻ വിൽസൺ (സ്വതന്ത്രൻ)
ജോണി തമ്പി (സ്വതന്ത്രൻ)
ബി. ദേവദത്തൻ (സ്വതന്ത്രൻ)
ഡി. ബിനു (സ്വതന്ത്രൻ)
ജി. മിത്രകുമാർ (സ്വതന്ത്രൻ)
വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രൻ)
ടി. ശശി (സ്വതന്ത്രൻ)
എം.എസ്. സുബി (സ്വതന്ത്രൻ)
നന്ദാവനം സുശീലൻ (സ്വതന്ത്രൻ)



2010/11/12

എല്ലാ രാജ്യത്തും മതസ്വാതന്ത്ര്യം ലഭ്യമാകണം: റോമാ മാര്‍പാപ്പ

.



വത്തിക്കാന്‍ നഗരി, നവംബര്‍ 11: എല്ലാ പൗരന്മാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പിന്തുടരാനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്‌ട്രങ്ങളും ഉറപ്പാക്കണമെന്നു് റോമാ സഭയുടെ തലവന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഇതര മതങ്ങള്‍ക്കു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇസ്‌ലാമിക രാജ്യങ്ങളെ ഉദ്ദേശിച്ചാണു് പാപ്പയുടെ പരാമര്‍ശം. റോമന്‍ കത്തോലിക്കാ സഭ എല്ലാ മതങ്ങളെയും മാനിക്കുന്നു. പരസ്‌പര ബഹുമാനം നിലനിര്‍ത്താനും മതവിശ്വാസം സ്വതന്ത്രമായി പിന്തുടരാനും പറ്റാത്തിടത്തോളം കാലം മതാന്തരസംവാദം ഫലവത്താകുകയില്ലെന്നും പടിഞ്ഞാറിന്റെ പാത്രിയര്‍‍ക്കീസായ റോമാ പാപ്പ പറഞ്ഞു.


ഗസയില്‍ അറഫാത്ത് അനുസ്മരണചടങ്ങുകള്‍ ഹമാസ്‌ തടഞ്ഞു

.
പലസ്‌തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്തിന്‌ സ്‌മരണാഞ്‌ജലി

റാമല്ല: സ്വതന്ത്ര പലസ്‌തീന്‍ രാഷ്‌ട്രത്തിന്റെ മഹാ നേതാവ്‌ യാസര്‍ അറഫാത്തിന്റെ (1929 ആഗസ്റ്റ് 24 – 2004 നവംബർ 11) ആറാം ചരമവാര്‍ഷികം പലസ്‌തീന്‍ ജനത ആചരിച്ചു. പടിഞ്ഞാറെക്കരയിലെ റമല്ല നഗരത്തില്‍ പലസ്‌തീന്‍ പതാകകളേന്തി സ്‌ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ നഗരവീഥികളിലൂടെ പ്രദിക്ഷണം നടത്തുകയും അറഫാത്തിന്റെ ശരീരം അടക്കംചെയ്‌ത മുസോളിയത്തില്‍ ഒത്തുകൂടിയപ്പോള്‍ പലസ്‌തീന്‍ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസും മറ്റു് നേതാക്കളും ആദരാഞ്‌ജലിയര്‍പ്പിച്ചു.

ഗാസ പ്രദേശം കീഴടക്കിവച്ചിരിയ്ക്കുന്ന വര്‍‍ഗീയ തീവ്രവാദിസംഘടനയായ ഹമാസ്‌ ഗാസയില്‍ യാസര്‍ അറഫാത്ത് അനുസ്മരണചടങ്ങുകള്‍ അനുവദിച്ചില്ല.


ഫോട്ടോ വികിപീഠിയയില്‍നിന്നെടുത്തതു്

2009/08/08

ചെറുത്തുനില്‍പ്പിനു് അവകാശമുണ്ടെന്നു് പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ്

രാമല്ലാഃ : ഇസ്രായേലുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഫലസ്തീന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍, അന്താരാഷ്ട്ര നിയമമനുസരിച്ച് ചെറുത്തുനില്‍പ്പിന് ഫലസ്തീന് അവകാശമുണ്ടെന്നും പലസ്തീന്‍ പ്രസിഡന്റും ഫത്താ നേതാവുമായ മഹമൂദ് അബ്ബാസ് വ്യക്തമാക്കി.

2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന ഫത്താ കോണ്‍ഗ്രസ് ബേത്‍‍ലഹേമില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ അതിക്രമം നിസ്സഹായമായി നോക്കിനില്‍ക്കാന്‍ നമുക്കാവില്ല. സിയോണ്‍‍‍വാദം തുടച്ചുനീക്കണമെന്നത് ഫത്തായുടെ പ്രഖ്യാപിത നയമാണ്. മഹ്മൂദ് അബ്ബാസിനു് അത് മാറ്റാനാവില്ല. സായുധ പ്രതിരോധമാണ് ഈ സംഘടനയുടെ പാരമ്പര്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എന്നാല്‍, വര്‍ധിച്ചുവരുന്ന യഹൂദകുടിയേറ്റത്തോടു് നിസ്സഹകരണ സമരമുറ സ്വീകരിക്കാനാണ് സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഇസ്രായേലിന്റെ തകര്‍ച്ചയാണ് ഫത്തഹിന്റെ ലക്ഷ്യമെന്ന സംഘടനയുടെ അടിസ്ഥാനപ്രമേയം മാറ്റുന്ന പ്രശ്നമില്ലെന്ന് മുതിര്‍ന്ന ഫതഹ് നേതാവ് അഅസംഅല്‍ അഹ്മദ് വ്യക്തമാക്കി. പലസ്തീന്‍ മോചിതമാവുകയും സിയോണിസ്റ്റ് രാഷ്ട്രം തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നതുവരെ സായുധസമരം തുടരുമെന്ന് ഫതഹിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പറയുന്നുണ്ട്.

1989-ല്‍ ടൂണിസില്‍ നടന്ന സമ്മേളനത്തിനുശേഷം ഇതാദ്യമായാണ് ഫതഹിന്റെ സമ്മേളനം നടക്കുന്നത്.

ഗാസയിലുള്ള 400 ഫത്തഃ പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ ഗസ്സയിലെ അനധികൃത ഹമാസ് ഭരണകൂടം അനുമതി നിഷേധിച്ചു.

2009/04/11

സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി


ഡോ. ആസാദ്‌   (പൊന്നാനി ലോകഭാ മണ്ഡലത്തിലെ ഇടതുപക്ഷഏകോപന സമിതി സ്ഥാനാര്‍ഥി)

മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക്‌ കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 

എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന്‌ പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്‌. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക്‌ സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്‌. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ്‌ നവീകരണപദ്ധതി (ങംജ) കള്‍ക്ക്‌ കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ്‌ അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്‌. 

പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത്‌ വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത്‌ ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക്‌ ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി. 

ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്‌. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ്‌ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്‌. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക്‌ അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാമുദായികശക്തികളെ വന്‍തോതിലാണ്‌ ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്‌. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്‌. വര്‍ഗീയ ലഹളകളിലേക്ക്‌ നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന്‌ സഹായകരമാം വിധത്തിലാണ്‌ പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്‌. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പേ ശീലവുമാണ്‌. 

നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്‌. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത്‌ സാമ്രാജ്യത്വവികസന പാതയിലാണ്‌. അതിന്റെ സ്വാഭാവികമായ പരിണതിയാണ്‌ ലാവലിന്‍കേസ്‌. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്‌. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്‌. 

വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ്‌ ഇവരെല്ലാം വോട്ട്‌ തേടുന്നത്‌. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത്‌ എങ്ങനെയാണ്‌? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌. ശീതയുദ്ധത്തെത്തുടര്‍ന്ന്‌ 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ്‌ രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ്‌ രണ്ടിനും തുടക്കം കുറിച്ചത്‌. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ 'നല്ല ബുദ്ധി' തോന്നുന്നത്‌. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ്‌ ഇസ്രായേലിന്‌ അംഗീകാരം നല്‌കിയത്‌ സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്‌. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്‌, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത്‌ ഇസ്രായേലിന്റെ പേരിലാണ്‌. 

ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്‌. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

 

കടപ്പാടു് : ഏപ്രില്‍‍‍ 11 2009 മാതൃഭൂമി

 

2009/04/09

ഇടതുപക്ഷത്തിന് ചരിത്രം മാപ്പുനല്‍കില്ല: ടീസ്റ്റ സെത്തില്‍വാദ്

തിരൂര്‍,ഏപ്രില്‍ 3: ഇടതുമുന്നണിയുടെ വര്‍ീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ അപകടത്തിലേക്കു നയിക്കുമെന്നും ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് ചരിത്രം മാപ്പുനല്‍കില്ലെന്നും പ്രസിദ്ധ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെത്തില്‍വാദ്. അധിനിവേശ പ്രതിരോധ സമിതി തിരൂര്‍ വാണ്‍ ട്രാജഡി സ്മാരക ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച മതേതര സാംസ്കാരിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടീസ്റ്റ.


മതേതരത്വം ഇന്ത്യയുടെ ആത്മാവാണ്. ഇടതുപക്ഷത്തിന്റെ മത-വര്‍ീയ പ്രീണന നയങ്ങള്‍ മതേതരത്വം കളങ്കപ്പെടുത്തും. പിഡിപി, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, ആര്‍ എസ് എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളെല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ഇത്തരം സംഘടനകളെ അകറ്റിനിര്‍ത്തണം. എന്നാല്‍ ജനാധിപത്യ സംസ്കാരത്തിനു നിരക്കാത്ത നിലപാടാണ് ഇടതുപക്ഷം ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും സംസ്കാരത്തെ തകര്‍ത്ത് വര്‍ീയ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു

. ബംഗ്ദേശിലും കശ്മീരിലും വര്‍ീയത നടപ്പിലാക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സാംസ്കാരിക സംഘടനയായി പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്നും ഇടതുപക്ഷത്തിന്റെ വര്‍ീയകൂട്ടുകെട്ട് ഭാവിയില്‍  ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു. 

എഴുത്തുകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുഖ്യപ്രഭാഷണം നടത്തേണ്ട ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അസൌകര്യം അറിയിച്ചതിനാല്‍ അദ്ദേഹം അയച്ചുകൊടുത്ത പ്രഭാഷണം സദസില്‍  വായിച്ചു. 

എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുമായ സാറാ ജോസഫ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , ഡോ. വി. കൃഷ്ണാനന്ദ്, എന്‍. സുതന്‍, ബാബു ഭരദ്വാജ്, കെ.എസ്. ഹരിഹരന്‍, സിദ്ധാര്‍ഥന്‍ പരുത്തിക്കുന്ന്, കെ.എസ്. ഹരിഹരന്‍, പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥി ഡോ. ആസാദ്, ഐ.വി. ബാബു, പി. സുരേന്ദ്രന്‍, വി.പി. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

എംസിപിഐയും മത്സരരംഗത്തേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംസിപിഐ യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) ചാലക്കുടി, കൊല്ലം സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ സംസ്‌ഥാന sk{I«dnbpw t]mfnäv _yqtdm AwKhpamb hn._n sNdnbm³ അറിയിച്ചു. യഥാക്രമം ടി.എസ്‌. നാരായണനും പി. കൃഷ്‌ണമ്മാളുമായിരിക്കും സ്ഥാനാര്‍ഥികള്‍.

ഇടതുപക്ഷ ഏകോപനസമിതി സ്ഥാനാര്‍ഥികള്‍.

ഷൊറണൂര്‍: സിപിഐഎമ്മില്‍ നിന്ന്‌ പുറത്തുപോയവരുടെ പ്രസ്ഥാനമായ ഇടതുപക്ഷഏകോപന സമിതി അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍‍  മത്സരിക്കുന്നു. പാലക്കാട്ട് എം.ആര്‍.മുരളിയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍കുട്ടിയും വടകരയില്‍ ടി.പി.ചന്ദ്രശേഖരനും പൊന്നാനിയില്‍ ഡോ. ആസാദും ആറ്റിങ്ങലില്‍ എം ജയകുമാറുമാണ് സ്ഥാനാര്‍ഥികള്‍.

 ഷൊറണൂരില്‍ ചേര്‍ന്ന ഇടതുപക്ഷ ഏകോപനസമിതിഎക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇടതുപക്ഷ ഏകോപനസമിതി യോഗത്തില്‍ എം.ആര്‍.മുരളി, കെ.എസ്.ഹരിഹരന്‍, ഡോ. ആസാദ്, കുഞ്ഞിക്കണാരന്‍, പി.കെ.പ്രകാശന്‍, എം.നാരായണന്‍, വി.വിമല, എം.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു

ഇടതുപക്ഷ ഏകോപനസമിതി കമ്മറ്റി നിലവില്‍ വന്നു

ഷൊറണൂര്‍:  സിപിഐഎമ്മില്‍ നിന്ന്‌ പുറത്തുപോയവരുടെ പ്രസ്ഥാനമായ ഇടതുപക്ഷ ഏകോപനസമിതി മാര്‍ച്ച്‌ 15 ന്‌ ഷൊര്‍ണൂരില്‍ ചേര്‍ന്ന പ്രഥമസംസ്ഥാന കണ്‍വെന്‍ഷനോടെ നിലവില്‍ വന്നു. കേരളത്തിലെ സിപിഐഎം ഉള്‍പ്പാര്‍ട്ടി സമരങ്ങളുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവമാണിതെന്നു് സംഘാടകര്‍ അവകാശപ്പെട്ടു.

 

പ്രത്യയശാസ്‌ത്രസമരങ്ങളുടെ പേരില്‍ സിപിഐഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെടുകയോ പുറത്തുപോവുകയോ ചെയ്‌ത കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളും വ്യക്തികളും ഒത്തു ചേര്‍ന്നുകൊണ്ടാണു്, ഇടതുപക്ഷ ഏകോപനസമിതിക്ക്‌ രൂപം നല്‍കിയതു്. ഫെബ്രുവരി മാസം ഷൊര്‍ണൂരില്‍ രൂപീകരിച്ച പ്രിപ്പറേറ്ററി കമ്മറ്റിയാണ്‌ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്‌.

 

പ്രിപ്പറേറ്ററി കമ്മറ്റി കണ്‍വീനര്‍ എം ആര്‍ മുരളി സ്വാഗതം പറഞ്ഞതോടെ കണ്‍വെന്‍ഷന്‍ നടപടികള്‍ ആരംഭിച്ചു. അഴിമതിക്കും രാഷ്‌ട്രീയ മണ്‌ഡലത്തിലെ മാഫിയാവല്‍ക്കരണത്തിനുമെതിരായ ഒരു ബഹുജന മുന്നേറ്റമാണ്‌ ഇടതുപക്ഷ ഏകോപനസമിതി ലക്ഷ്യം വെക്കുന്നതെന്ന്‌ എം ആര്‍ മുരളി വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ ഇടതുപക്ഷ ഏകോപനസമിതി പ്രിപ്പറേറ്ററി ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍കാലത്ത്‌ ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ ഷൊര്‍ണൂര്‍ വഹിച്ച നിര്‍ണ്ണായക പങ്കിനെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. കോണ്‍ഗ്രസിനകത്ത്‌ രൂപപ്പെട്ട കോണ്‍ഗ്രസ്സ്‌-സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെയും നവോത്ഥാന പ്രക്ഷോഭങ്ങളുടെയും കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ പത്രമായ പ്രഭാതത്തിന്റെയും കേന്ദ്രം ഷൊര്‍ണൂരായിരുന്നുവെന്ന്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ചൂണ്ടിക്കാണിച്ചു.

 

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌  എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. കേരളത്തിലെയും ലോകത്തിലെത്തന്നെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ചരിത്രാനുഭവങ്ങളും ഇന്നും തുടരുന്ന വര്‍ഗ വിഭജിതാവസ്ഥയില്‍ ഇടത്‌-വലത്‌ വ്യതിയാനങ്ങളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അനിവാര്യമാണു്. പാര്‍ട്ടിയില്‍ മാര്‍ക്‌സിസം-ലെനിസിസം പുനഃസ്ഥാപിക്കാന്‍ വേണ്ടി കടുത്ത സമരങ്ങള്‍ തന്നെ വേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളത്‌- ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഊന്നിപ്പറഞ്ഞു.

 

പ്രസീഡിയം

 

ഉദ്‌ഘാടന സമ്മേളനശേഷം കണ്‍വെന്‍ഷന്‍ നടപടികള്‍ നിയന്ത്രിക്കാനുള്ള വിവിധ കമ്മറ്റികളെ തെരഞ്ഞെടുത്തു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.കുഞ്ഞിക്കണാരന്‍, എം.നാരായണന്‍ എന്നിവരടങ്ങിയ പ്രസീഡിയവും എം ആര്‍ മുരളി, ഡോ.ആസാദ്‌, അഡ്വ.പി കുമാരന്‍കുട്ടി, പ്രേമന്‍, ജയകുമാര്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ്‌ കമ്മറ്റിയും, കെ എസ്‌ ഹരിഹരന്‍, ഐ വി ബാബു, കെ പി പ്രകാശന്‍, ധ്യാനസുതന്‍ എന്നിവരടങ്ങിയ പ്രമേയകമ്മറ്റിയും പി കെ സുരേഷ്‌, അംബിക, എന്‍ സ്‌മിത എന്നിവരടങ്ങിയ മിനിറ്റ്‌സ്‌ കമ്മറ്റിയുമാണ്‌ സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്‌.

 

കരടു് രാഷ്‌ട്രീയ രേഖ

 

പ്രിപ്പറേറ്ററി കമ്മറ്റിക്കുവേണ്ടി കരടു രാഷ്‌ട്രീയ രേഖ ഡോ.ആസാദ്‌ അവതരിപ്പിച്ചു. ഇന്ത്യയിലും ലോകത്താകെയും പൊട്ടിപ്പുറപ്പെടുന്ന രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഷൊര്‍ണൂര്‍ കണ്‍വെന്‍ഷന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം രേഖ അവതരിപ്പിച്ചത്‌. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും നേതൃത്വത്തിലൂടെ മുന്നണികള്‍ മുന്നോട്ടുവെക്കുന്ന നവലിബറല്‍ അജണ്ടകളില്‍ നിന്ന്‌ ഭിന്നമല്ല ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ജനമുന്നണിയുടെയും നയപരിപാടികള്‍. സിപിഐഎം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌, മൂന്നാം മുന്നണി എന്നത്‌ ഒരു തെരഞ്ഞെടുപ്പ്‌ അഭ്യാസമല്ല, മറിച്ച്‌ ബദല്‍ നയത്തില്‍ ഊന്നിയുള്ള പ്രക്ഷോഭവും ഐക്യവുമെന്ന കാഴ്‌ചപ്പാടാണ്‌ എന്നാണ്‌. പക്ഷെ ഇപ്പോള്‍ അണിയറയില്‍ രൂപം കൊള്ളുന്ന അവസരവാദ സഖ്യങ്ങള്‍ക്കൊന്നും യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ്‌ പുതിയൊരു ബഹുജനമുന്നേറ്റത്തിന്റെ അനിവാര്യത നിലനില്‍ക്കുന്നത്‌. അതിരുകളില്ലാത്ത മൂലധനാധിനിവേശവും അതിനു കുട ചൂടുന്ന നവകൊളോണിയല്‍ താല്‌പര്യങ്ങളും നമ്മുടെ ജീവിതത്തെ അത്യന്തം സങ്കീര്‍ണ്ണമാക്കിയിരിക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ രേഖ ആരംഭിക്കുന്നത്‌. സമത്വപൂര്‍ണ്ണമായ ഭാവി സംബന്ധിച്ച ശാസ്‌ത്രീയമായ പരികല്‌പനകളും പ്രക്ഷോഭപാതയും മുന്നോട്ടു വച്ച ഇടതുപക്ഷ രാഷ്‌ട്രീയം പ്രസക്തവും സജീവവുമായിരിക്കെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അവയില്‍ നിന്ന്‌ വേര്‍പെട്ട്‌ വലതുപക്ഷ പാതയിലേക്ക്‌ കൂടുമാറിയിരിക്കുന്നു. വലതുപക്ഷങ്ങള്‍ക്കുപോലും ഇടതുപക്ഷ ഛായയിലേ നിലനില്‍ക്കാന്‍ കഴിയൂ എന്നതായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹചര്യം. അതുകൊണ്ട്‌ ഇടതുപക്ഷ മുഖംമൂടി അണിയാന്‍ ഇന്ത്യന്‍ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയരൂപമായ കോണ്‍ഗ്രസ്സും ശ്രദ്ധിച്ചു പോന്നിരുന്നു. തൊണ്ണൂറുകളോടെ, വിദേശനയം അമേരിക്കന്‍ പക്ഷപാതപരവും സാമ്പത്തികനയം സ്വകാര്യ-ഊഹ മൂലധനാഷ്‌ഠിതവുമാക്കി മാറ്റാനാണ്‌ അവര്‍ ശ്രമിച്ചത്‌. ലോകബാങ്ക്‌, ഐ എം എഫ്‌ തുടങ്ങിയ ധനകാര്യ ഏജന്‍സികള്‍ ഉദാരവായ്‌പയും കടുത്ത നിയന്ത്രണങ്ങളുമെന്ന നിലപാടു സ്വീകരിച്ചുകൊണ്ട്‌ വികസ്വര രാഷ്‌ട്രങ്ങളുടെ സമ്പദ്‌ഘടനയും രാഷ്‌ട്രീയക്രമവും പുനഃസംഘാടനം ചെയ്യാനാരംഭിച്ചു. കടുത്ത ദുരിതങ്ങളാണ്‌ ഇത്‌ വരുത്തിവച്ചത്‌. ഇപ്പോള്‍ അമേരിക്കന്‍ കേന്ദ്രിത സമ്പദ്‌ഘടന കനത്ത മാന്ദ്യത്തെ നേരിടുന്നതിന്റെ ഫലമായി പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്‌. ഐ ടിമേഖലയടക്കമുള്ള പുതുസംരംഭമേഖലകളിലൊക്കെ തൊഴില്‍ നഷ്‌ടപ്പെടുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള തിരിച്ചുവരവും കടുത്തപ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ രേഖ ചൂണ്ടിക്കാട്ടി.

 

അവരുടെ വികസനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ പോലും വലതുപക്ഷത്തുനിന്ന്‌ ഭിന്നമായതല്ല. കേരളത്തിലുള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കുന്നത്‌ ഇടതുപക്ഷം കൂടിയാണ്‌. അഴിമതി മുതലാളിത്ത വികസനപാതയുടെ കൂടപ്പിറപ്പായിരുന്നു. ഇപ്പോള്‍ സിപിഐഎം നേതാവ്‌ പിണറായി വിജയനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ലാവലിന്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നയവ്യതിയാനത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ആഗോളവല്‍ക്കരണ നയസമീപനങ്ങളും അവയുടെ ഭാഗമായി ഉത്തേജിക്കപ്പെടുന്ന സാമ്രാജ്യത്വ പൗരസമൂഹ രാഷ്‌ട്രീയവും അതിന്റെ പടനായകരായ നവസാമൂഹിക-സാമുദായിക സംഘടനകളും ഒക്കെ സൃഷ്‌ടിക്കുന്ന വലതുപക്ഷവല്‍ക്കരണം ഇടതുപക്ഷത്തെ വിഴുങ്ങിക്കഴിഞ്ഞു. സാമ്രാജ്യത്വ ആശയ-സാമ്പത്തിക - സൈനിക രാഷ്‌ട്രീയാധിനിവേശത്തിന്റെ പാത സുഗമമാക്കാനാണ്‌ സ്വത്വ രാഷ്‌ട്രീയവും കടന്നുവന്നത്‌. ജാതി-മത-വംശീയ സങ്കുചിതത്വത്തിലേക്ക്‌ പ്രശ്‌നങ്ങളെയാകെ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്‌.

 

ഇന്ന്‌ ലോകമാകെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ രൂപപ്പെടുകയും വ്യാപിക്കുകയുമാണ്‌. അതോടൊപ്പം അഴിമതിക്കും മറ്റു ജീര്‍ണ്ണതകള്‍ക്കുമെതിരെ രാഷ്‌ട്രീയ സദാചാരത്തിലും വര്‍ഗ രാഷ്‌ട്രീയത്തിലുമൂന്നിയ മുന്നേറ്റങ്ങള്‍ പ്രബലമാവുന്നുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്ന്‌ പുറത്തു വന്നവര്‍ക്കു മാത്രമല്ല, മതനിരപേക്ഷ-ജനാധിപത്യ മൂല്യബോധമുയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍പേര്‍ക്കും അണിനിരക്കാവുന്ന ഒരു വേദികൂടിയാണ്‌ ഇടതുപക്ഷ ഏകോപന സമിതിയെന്ന്‌ കരടു രാഷ്‌ട്രീയരേഖ വ്യക്തമാക്കി.

 

 ഭാരവാഹികള്‍

 

ടി പി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്‌) ടി എല്‍ സന്തോഷ്‌, അഡ്വ. പി കുമാരന്‍കുട്ടി (വൈ.പ്രസിഡന്റുമാര്‍) എം ആര്‍ മുരളി(ജനറല്‍ സെക്രട്ടറി) ജയകുമാര്‍, ഡോ.ആസാദ്‌ (സെക്രട്ടറി) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, വി പി വാസുദേവന്‍, കെ കെ കുഞ്ഞിക്കണാരന്‍, കെ എസ്‌ ഹരിഹരന്‍, കെ പി പ്രകാശന്‍, ഐ വി ബാബു, എന്‍ വേണു, പ്രേമന്‍ കുന്നംകുളം, രഞ്‌ജിത്ത്‌ തളിക്കുളം, വിമല ടീച്ചര്‍ (എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍)എന്നിവര്‍ ഭാരവാഹികളായ 32 അംഗ സംസ്ഥാന കമ്മറ്റിയെ കണ്‍വെന്‍ ഷന്‍ തെരഞ്ഞെടുത്തു.

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 750 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ സമാപിച്ചത്‌. ഷൊര്‍ണൂര്‍ നഗരത്തെ പിടിച്ചുകുലുക്കിയ ഉജ്ജ്വല പ്രകടനത്തോടെയാണ്‌. ടി.പി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എം ആര്‍ മുരളി, ജയകുമാര്‍, എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.