തിരൂര്‍,ഏപ്രില്‍ 3: ഇടതുമുന്നണിയുടെ വര്‍ഗീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ അപകടത്തിലേക്കു് നയിക്കുമെന്നും ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് ചരിത്രം മാപ്പുനല്‍കില്ലെന്നും പ്രസിദ്ധ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെത്തില്‍വാദ്. അധിനിവേശ പ്രതിരോധ സമിതി തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച മതേതര സാംസ്കാരിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടീസ്റ്റ.
മതേതരത്വം ഇന്ത്യയുടെ ആത്മാവാണ്. ഇടതുപക്ഷത്തിന്റെ മത-വര്‍ഗീയ പ്രീണന നയങ്ങള്‍ മതേതരത്വം കളങ്കപ്പെടുത്തും. പിഡിപി, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, ആര്‍ എസ് എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളെല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ഇത്തരം സംഘടനകളെ അകറ്റിനിര്‍ത്തണം. എന്നാല്‍ ജനാധിപത്യ സംസ്കാരത്തിനു നിരക്കാത്ത നിലപാടാണ് ഇടതുപക്ഷം ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും സംസ്കാരത്തെ തകര്‍ത്ത് വര്‍ഗീയ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു
. ബംഗ്ലദേശിലും കശ്മീരിലും വര്‍ഗീയത നടപ്പിലാക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സാംസ്കാരിക സംഘടനയായി പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്നും ഇടതുപക്ഷത്തിന്റെ വര്‍ഗീയകൂട്ടുകെട്ട് ഭാവിയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു.
എഴുത്തുകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുഖ്യപ്രഭാഷണം നടത്തേണ്ട ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അസൌകര്യം അറിയിച്ചതിനാല്‍ അദ്ദേഹം അയച്ചുകൊടുത്ത പ്രഭാഷണം സദസില്‍ വായിച്ചു.
എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുമായ സാറാ ജോസഫ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , ഡോ. വി. കൃഷ്ണാനന്ദ്, എന്‍. സുഗതന്‍, ബാബു ഭരദ്വാജ്, കെ.എസ്. ഹരിഹരന്‍, സിദ്ധാര്‍ഥന്‍ പരുത്തിക്കുന്ന്, കെ.എസ്. ഹരിഹരന്‍, പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥി ഡോ. ആസാദ്, ഐ.വി. ബാബു, പി. സുരേന്ദ്രന്‍, വി.പി. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment